തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സംവിധായകന് ആണ് ലോകേഷ് കനകരാജ്. 2017 ല്‍ മാനഗരം ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംവിധാന അരങ്ങേറ്റമെങ്കിലും 2019 ല്‍ എത്തിയ കൈതിയാണ് ലോകേഷിന് കരിയറിൽ ഒരു ബ്രേക്ക് നല്‍കിയത്. മാസ്റ്ററും വിക്രവും കൂടി എത്തിയതോടെ ലോകേഷിന്റെ മൂല്യം തമിഴ് സിനിമയില്‍ കുത്തനെ ഉയർന്നു.
മാസ്റ്ററിനു ശേഷം വിജയ്യെ നായകനാക്കി ഒരുക്കുന്ന ലിയോയുടെ ചിത്രീകരണ തിരക്കിലാണ് ലോകേഷ് നിലവില്‍ ഇപ്പോൾ. ലിയോയുടെ ചിത്രീകരണ തിരക്കിനിടയിൽ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്.
ചിത്രത്തിന്റെ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കശ്മീര്‍ ഷെഡ്യൂളിനിടെയായിരുന്നു പിറന്നാള്‍ ആഘോഷം. ഇന്നലെ രാത്രി നടന്ന പിറന്നാളാഘോഷത്തില്‍ വിജയ് അടക്കം അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വലിയ സംഘം തന്നെ പങ്കെടുത്തു. പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇപ്പോൾ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
ലോകേഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. പിറന്നാള്‍ ആശംസകള്‍ സഹോദരാ, ദൈവം നിനക്ക് കൂടുതല്‍ വിജയങ്ങളും സമാധാനവും സന്തോഷവും ധനവും നല്കട്ടെ. ജീവിതത്തില്‍ നിന്നോടൊപ്പം ഞാന്‍ എപ്പോഴും ഉണ്ടാവും. അനുഗ്രഹീതനായി തുടരുക. ലവ് യൂ, എന്നാണ് ലോകേഷിനൊപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക