ഇപ്പോൾ ഏറെ കുറെ എല്ലാ താരങ്ങൾക്കും സ്വന്തമായി യൂട്യൂബ് ചാനലുകൾ ഉണ്ട്. എന്നാൽ തന്റെ യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തവരിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്.
യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തിരുന്നവർ വരുമാനത്തിന്റെ നല്ലൊരു പങ്കും കൊണ്ടുപോയി. തന്റെ പേരിൽ ലഭിച്ച പ്ളേ ബട്ടൺ പോലും തന്നില്ലെന്നും നടി ആരോപിക്കുന്നു. പുതുതായി തുടങ്ങിയ യുട്യൂബ് ചാനലിലൂടെയാണ് നടിയും കുടുംബവും ആരോപണം ഉന്നയിച്ചത്.
മീനാക്ഷി അനൂപ് എന്ന പേരിലായിരുന്നു ചാനൽ തുടങ്ങിയത്. യുട്യൂബ് ചാനൽ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവർ തന്നെയാണ് ഇ- മെയിൽ ഐഡിയും പാസ്വേർഡും ക്രിയേറ്റ് ചെയ്തത്. രണ്ട് ലക്ഷത്തോളം ഫോളോവേഴ്സും ഉണ്ടായിരുന്നു. അവർ തന്നെയായിരുന്നു വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് അപ്പ്ലോഡ് ചെയ്തത്. തന്റെ പേരിൽ ലഭിച്ച പ്ളേ ബട്ടൺ പോലും തന്നില്ല. ആക്രിക്കടയിൽ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല എന്നാണ് മീനാക്ഷി പറയുന്നത്.
വീഡിയോയിൽ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവർ തന്നെയാണ് എടുത്തത്. ആദ്യമൊക്കെ സാരമില്ല എന്നുകരുതി. ഇപ്പോൾ കോട്ടയം എസ് പിയ്ക്ക് പരാതി നൽകിയിരിക്കുകയാണെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക