ഹൈന്ദവ മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടി തപ്സി പന്നുവിനെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയതിനും അശ്ലീലം പ്രചരിപ്പിച്ചതിനുമാണ് തപ്സിയ്ക്കെതിരെ മതസംഘടനയായ ഹിന്ദ് രക്ഷക് സംഗതൻ പരാതി നല്കിയിരിയ്ക്കുന്നത്.
മാർച്ച് 12ന് മുംബൈയിൽ നടന്ന ലാക്മെ ഫാഷൻ വീക്കില്‍ തപ്സി പന്നു പങ്കെടുത്തിരുന്നു. റാംപ് വാക്കിൽ തപ്സി അണിഞ്ഞിരുന്ന ഡ്രസും ആഭരണവുമാണ് ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നത്. ലാക്മെ ഫാഷൻ വീക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ മാർച്ച് 14 ന് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ലാക്മെ ഫാഷൻ വീക്കില്‍ റാംപ് വാക്ക് നടത്തിയ തപ്സി പന്നു അണിഞ്ഞിരുന്ന മാലയില്‍ ലക്ഷ്മി ദേവിയുടെ രൂപം ആലേഖനം ചെയ്തിരുന്നു. കൂടാതെ താരത്തിന്റെ വേഷവിധാനം അശ്ലീലം പ്രചരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നാണ് ഹിന്ദ് രക്ഷക് സംഗതൻ ഉന്നയിക്കുന്ന വാദം. മതവികാരം വ്രണപ്പെടുത്തിയതിനും അശ്ലീലം പ്രചരിപ്പിച്ചതിനും തപ്സി പന്നുവിനെതിരെ മതസംഘടനയായ ഹിന്ദ് രക്ഷക് സംഗതൻ ഇപ്പോള്‍ പരാതി നല്‍കിയിരിയ്ക്കുകയാണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക