എലത്തൂർ ട്രെയിൻ തീവെപ്പിൽ പ്രതി പിടിയിലായത് സ്ഥിരീകരിച്ച് ഡിജിപി അനിൽകാന്ത്. വിഷയത്തിൽ മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ട്.
എത്രയും പെട്ടെന്ന് പ്രതിയെ കേരളത്തിലെത്തിക്കുമെന്നും ഡിജിപി പറഞ്ഞു. പ്രതിയെ മഹാരാഷ്ട്രയിലെ മുംബൈയിലാണ് എടിഎസ് കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നൽകിയത്.
ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല.
എന്നാൽ പ്രതി പിടിയിലായി എന്ന് സ്ഥിരീകരിച്ച് രംഗത്തു വന്നിരിക്കുകയാണ് ഡിജിപി. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക