അന്തർസംസ്ഥാന സ്വകാര്യ ബസ്സിലെ യാത്രക്കാരിൽ നിന്നും തായ്ലാൻഡ് കഞ്ചാവ് പിടികൂടി. തിരുവനന്തപുരം പാറശാലയിലാണ് യാത്രക്കാരിൽ നിന്നും കഞ്ചാവ് പിടികൂടിയത്. കവടിയാർ സ്വദേശി വരുൺ ബാബു, ചുള്ളിമാനൂർ സ്വദേശി വിനിഷ എന്നിവരാണ് പിടിയിലായത്.
നടന് ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം
ബംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ ആഡംബര ബസ്സിലെ യാത്രക്കാരായിരുന്നു ഇരുവരും. പാറശാല പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
പെസഹ ദിന സന്ദേശവുമായി കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി
പരശുവയ്ക്കലിൽ വച്ച് ബസ് തടഞ്ഞു പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ തായ്ലൻഡ് കഞ്ചാവ് കണ്ടത്. ഇരുപത് ഗ്രാമോളം തായ്ലൻഡ് കഞ്ചാവാണ് ഉണ്ടായിരുന്നത്. വിപണിയിൽ വലിയ വില വരുന്ന കഞ്ചാവാണിതെന്നു പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക