പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്ന് കെ മുരളീധരന്. കെപിസിസി യുടെ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ കൂടെയുണ്ടാകും.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്നും കെ മുരളീധരന് വ്യക്തമാക്കി. പാര്‍ട്ടി നിലപാടുകളില്‍ അതൃപ്തി പ്രകടമാക്കിയതിന് പിന്നാലെ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ പരിപാടില്‍ കെ മുരളീധരന് പങ്കെടുക്കില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
രാഹുലിനെ ഹെലിപാഡിലെത്തി സ്വീകരിക്കുമെന്നും ഇത് അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്നുമാണ് മുരളീധരന് നേരത്തെ പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പലതും പത്രം വായിച്ചാണ് അറിയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക