സംസ്ഥാനത്തെ 8 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഏപ്രിൽ 15, 16 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴപെയ്യുമെന്ന് കാലാവസ്ഥാവകുപ്പിന്റെ പ്രവചനവും ഉണ്ടായിട്ടുണ്ട്.
റമദാനില്‍ പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അതേസമയം ഇന്നും മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളത്. ഏപ്രിൽ 15 നും 16 നും തിരുവനന്തപുരം, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക