ബിജെപിയുടെ ക്രൈസ്തവ സ്നേഹത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ കെപിസിസി ചര്‍ച്ച ചെയ്യുന്നില്ലെന്നതിൽ അതൃപ്തിയുമായി എ ഗ്രൂപ്പ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നില്ല. ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കെ സി ജോസഫ് കത്തയച്ചു.
കെ സി ജോസഫിന്റെ കത്തില്‍ ബിജെപിയുടെ ക്രൈസ്തവ സ്നേഹത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യണമെന്നും നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള രാഷ്ട്രീയകാര്യ സമിതിയുടെ യോഗങ്ങള്‍ നാല് മാസമായി ചേര്ന്നിട്ടേയില്ലെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല, ഗുരുതര രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിട്ടും രാഷ്ട്രീയകാര്യ യോഗം ചേരാത്തത് അനുചിതമാണെന്നും വിമർശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക