നയന്‍താരയുടെ ആദ്യകാല കാമുകനായിരുന്നു നടന് ചിമ്പു. ചിമ്പുവുമായുള്ള ബന്ധത്തെ കുറിച്ച് പറയുകയാണ് നയൻസിന്റെ ഭർത്താവും സംവിധാനയകനുമായ വിഘ്നേശ്. ചിമ്പുവും ഞാനും സ്കൂൾമേറ്റാണ്. കുറേ വർഷങ്ങളായി അറിയാം.
സിനിമയ്ക്കപ്പുറം സൗഹൃദപരമായി ഒരുപാട് സംഭാഷണങ്ങളുണ്ടായിട്ടുണ്ട്, യാത്ര ചെയ്തിട്ടുണ്ട്. അടുത്തിടെ കമൽ സാറുടെ ബർത്ത് ഡേയ്ക്ക് കണ്ടു. പോടാ പോടിയിലെ നായകനായിരുന്നു ചിമ്പു. തന്റെ എല്ലാം നേട്ടത്തിലും സന്തോഷം അറിയിക്കുന്ന വ്യക്തിയാണ് ചിമ്പുവെന്നും വിഘ്നേശ് പറയുന്നു.
അതേസമയം കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. തുടര്‍ന്ന് വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ വിഘ്നേശിനും നയൻതാരയ്ക്കും അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ വളരെ സ്വകാര്യമായ കാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് വിഘ്നേശ്. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
സിനിമയില്‍ തിരക്കില്ലാത്ത സമയത്ത് തന്റെ കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്ന് വിഘ്നേശ് പറയുന്നു. ഞാൻ ഒരു ഫാമിലി പേഴ്സണാണ് എന്ന് പറയുന്ന വിഘ്നേശ്. നയൻതാരയുടെ കുടുംബവുമായും താന്‍ വളരെ അടുത്തയാളാണെന്നും പറയുന്നു. നയൻസിന്റെ അമ്മയും ഞാനും വളരെ നല്ല അടുപ്പമുള്ളവരാണ്. അവരെ പോലെയുള്ളൊരാളെ കണ്ടിട്ടില്ലെന്നും വിഘ്നേശ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക