20 വർഷത്തിലേറെയായി തമിഴ് സിനിമയിലെ മുൻനിര നായികമാരാണ് തൃഷയും നയൻതാരയും. കഴിഞ്ഞ വർഷം വരെ ഇരുവരും അവിവാഹിതരായിരുന്നു.
എന്നാൽ വർഷങ്ങളുടെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം നടി നയൻതാര കാമുകൻ വിഘ്നേഷ് ശിവനെ വിവാഹം കഴിച്ചു. എന്നാൽ തൃഷ ഇപ്പോഴും ഒറ്റയ്ക്കുള്ള ജീവിതമാണ് നയിക്കുന്നത്.
എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്ന ചോദ്യം വരുമ്ബോള്‍ മറുപടി പറയാതെ പോവുകയാണ് തൃഷയുടെ രീതി. നടിയുടെ സിംഗിള്‍ ലൈഫ് ചര്‍ച്ചയാകുമ്ബോള്‍ തൃഷ എന്തുകൊണ്ട് വിവാഹിതയാകാന്‍ വിസമ്മതിക്കുന്നുവെന്നതിന്റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് വിവാദ മാധ്യമപ്രവര്ത്തകന് ബയല്‍വന്‍ രംഗനാഥന്.
സൗത്ത് ഇന്ത്യയിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളാണ് വിവാഹത്തോടുള്ള നടിയുടെ വിശ്വാസത്തെ ഇല്ലാതാക്കിയതെന്നാണ് ബയല്‍വന്‍ രംഗനാഥന് പറയുന്നത്. തൃഷ വിവാഹം വേണ്ടെന്ന് തീരുമാനിച്ചതിന് നടന്മാരായ സിമ്ബുവും റാണയും ഉത്തരവാദികളാണെന്ന് ബയല്‍വന്‍ രംഗനാഥന് പറഞ്ഞു.
ഇരുവരും ഒരു സമയത്ത് നടിയുമായി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് രണ്ട് താരങ്ങളും ചതിച്ചതിനാല്‍ തൃഷയ്ക്ക് വിവാഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതുകൊണ്ടാണ് 40 വയസില്‍ എത്തിയിട്ടും തൃഷ ഒരു കൂട്ട് കണ്ടുപിടിക്കാന്‍ തയ്യാറാകാത്തതെന്നുമാണ് ബയല്‍വന്‍ രംഗനാഥന് പറയുന്നത്.
തമിഴിലെ ഏറ്റവും ബെസ്റ്റ് പെയറെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ജോഡിയാണ് സിമ്ബുവും തൃഷയും. വിണ്ണയ് താണ്ടി വരുവായ എഫക്ട് ഇപ്പോഴും ഇരുവരേയും ഒരുമിച്ച് കാണുമ്ബോള്‍ പ്രേക്ഷകര്‍ക്കുണ്ട്. ചെറുപ്പം മുതല്‍ കുടുംബ സുഹൃത്തുക്കളാണ് തൃഷയും സിമ്ബുവും. രണ്ടുപേരും ഇപ്പോഴും അവിവാഹിതരായി തുടരുകയാണ്. ഇരുവരും സമപ്രായക്കാരാണ്.
സിമ്ബുവും തൃഷയും ജീവിതത്തില്‍ ഒന്നിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ നിരവധിയാരാധകരുണ്ട്. ഹന്‍സികയുമായുള്ള പ്രണയം തകര്‍ന്ന ശേഷം ജീവിതത്തിലേക്ക് മറ്റൊരു പെണ്ണിനെ കൊണ്ടുവരാന്‍ സിമ്ബു തയ്യാറായിട്ടില്ല
മുപ്പത്തിയെട്ടുകാരനായ റാണ ദഗുബാട്ടി സംരംഭകയായ മിഹീകയെ 2020ലാണ് വിവാഹം ചെയ്തത്. തൃഷയുമായി പ്രണയത്തിലായിരുന്നുവെന്ന് കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ റാണ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തു. തൃഷയുമായി ഡേറ്റിംഗിലായിരുന്നുവെന്നും എന്നാല്‍ പിന്നീട് ബന്ധം മുന്നോട്ട് പോയില്ലെന്നും റാണ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക