ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാമൂക്കോയ കുഴഞ്ഞു വീണു എന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് താരത്തെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍. സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നത് പോലെ മാമുക്കോയ കുഴഞ്ഞു വീണിട്ടില്ല എന്നാണ് ഡ്രൈവര്‍ ജാഫര്‍ പറയുന്നത്.
”വേദിയിലെത്തി അല്പസമയം കഴിഞ്ഞപ്പോള്‍ തന്നെ താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പറയുന്നത് പോലെ കുഴഞ്ഞുവീണിട്ടില്ല” എന്ന് ആംബുലന്‍സ് ഡ്രൈവര്‍ ജാഫര്‍ പ്രതികരിച്ചു.
കോഴിക്കോട് കാളിക്കാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മാമുക്കോയ. മൈതാനത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്കിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക