പൃഥ്വിരാജും സുപ്രിയയും വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ന്. ഭാര്യ സുപ്രിയയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. എന്നും എപ്പോഴും ഒന്നിച്ച് എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.
സ്ഥിരതയെ ഭയപ്പെട്ടിരുന്ന ഒരാളെന്ന നിലയില്‍, ജീവിതത്തില്‍ സ്ഥായി ആയുള്ളവയെ ഞാനിപ്പോള്‍ വിലമതിക്കുന്നതിന്റെ ഒരേയൊരു കാരണം കൂടെയുള്ള ഈ പെണ്‍കുട്ടിയാണ് എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.
ഭാര്യ സുപ്രിയയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ എന്ന് പൃഥ്വിരാജ് എഴുതിയിരിക്കുന്നു. ഭാര്യ, അടുത്ത സുഹൃത്ത്, ട്രാവല്‍ പാര്‍ട്ണര്‍, കുഞ്ഞിന്റെ അമ്മ അങ്ങനെ പലതുമാണ് തനിക്ക് സുപ്രിയ എന്നും പൃഥ്വിരാജ് എഴുതിയിരിക്കുന്നു. പൃഥ്വിരാജ്- സുപ്രിയ ദമ്പതിമാരുടെ മകള്‍ അലംകൃതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക