ബോളിവുഡ് താരം അമിതാഭ് ബച്ചന് സിനിമകളോടുള്ള ഇഷ്ടക്കേടിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി രോഹിണി ഹട്ടങ്കടി.
1989ൽ പുറത്തിറങ്ങിയ തൂഫാൻ, ജഗുദാർ എന്നീ ചിത്രങ്ങൾ രോഹിണിക്ക് ഇഷ്ടമായിരുന്നില്ല.അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഏതൊക്കെ സിനിമകളാണ് ഇഷ്ടപ്പെടാത്തത് എന്ന ചോദ്യത്തിന് അമിതാഭ് ബച്ചന്റെ സിനിമകളെ കുറിച്ച് രോഹിണി പറഞ്ഞു.
അമിതാഭ് ബച്ചനെപ്പോലൊരാൾ എങ്ങനെയാണ് ഇത്തരം സിനിമകളിൽ അഭിനയിച്ചതെന്ന് അത്ഭുതം തോന്നിപ്പോയിട്ടുണ്ടെന്നും രോഹിണി പറയുന്നു.
ആലാപ് എന്ന ചിത്രം അതിമനോഹരമായിരുന്നുവെന്നും ഒരുപാട് ഇഷ്ടമായെന്നും താരം പറഞ്ഞു. അമിതാഭിന്റെ അഭിനയം വളരെ മികച്ചതായിരുന്നുവെന്നും രോഹിണി വ്യക്തമാക്കി.ഷഹെന്‍ഷാ, അഗ്നിപഥ് തുടങ്ങിയ ചിത്രങ്ങളില്‍ രോഹിണിയും, അമിതാഭും ഒരുമിച്ച് അഭിനയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക