നടന് മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതുമാണ് നില ഗുരുതരമാകാന്‍ കാരണം. കോഴിക്കോട് മൈത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാമുക്കോയ വെന്റിലേറ്റിന്റെ സഹായത്തോടെയാണ് കഴിയുന്നത്.
അടുത്ത 48 മണിക്കൂറിന് ശേഷമേ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിക്കൂ. മാമുക്കോയയുടെ മക്കള്‍ ഉള്‍പ്പെടെയുളളവരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്. മലപ്പുറം കാളികാവില്‍ കഴിഞ്ഞ ദിവസം ഫുട്ബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടന്‍തന്നെ വണ്ടൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക