നടന് മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതോടെ നില ഗുരുതരമായിരുന്നു. കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്തരിച്ചത്. വെന്റിലേറ്റിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം കഴിഞ്ഞിരുന്നത്.
മലപ്പുറം കാളികാവില്‍ കഴിഞ്ഞ ദിവസം ഫുട്ബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍തന്നെ വണ്ടൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക