പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകള്‍ 2022 മുതല്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ക്രിക്കറ്റ് താരം പാകിസ്ഥാന് നടി ആയിഷ ഒമറുമായി ഡേറ്റിംഗ് നടത്തുന്നതാണ് ഇതിന് കാരണം. എന്നാല്‍, തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് മാലിക്.
സാനിയയ്ക്കൊപ്പം ഈദ് ആഘോഷിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അവരുടെ പ്രൊഫഷണല്‍ പ്രതിബദ്ധത കാരണം അതിന് സാധിച്ചില്ലെന്ന് മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് ക്യാപ്റ്റന്‍ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ടെന്നീസ് കളിക്കാരി മുഴുകിയിരിക്കുകയാണെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. താന്‍ അവരെ വളരെയധികം മിസ് ചെയ്യുന്നു എന്ന് മാത്രമാണ് താന്‍ പറയാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, സാനിയ മിര്‍സയുടെയും ഷൊയ്ബ് മാലിക്കിന്റെയും വിവാഹമോചന റിപ്പോര്‍ട്ടുകളോട് അയേഷ ഒമര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ക്രിക്കറ്റ് താരവുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ ഒരിക്കലും പ്രതിബദ്ധതയുള്ളതോ വിവാഹിതനോ ആയ ഒരു പുരുഷനിലേക്ക് ആകര്ഷിക്കപ്പെടില്ലെന്നാണ് അവര്‍ പറഞ്ഞത്. 2021ല്‍ ഒരു ഫോട്ടോ ഷൂട്ടില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതു മുതല്‍ ആയിഷയുടെ പേര് മാലിക്കുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക