ആരാധകരുടെ പ്രിയ താരമാണ് സാമന്ത. ഇപ്പോൾ സാമന്തക്ക് വേണ്ടി ആരാധകൻ ക്ഷേത്രം പണിയുന്നു എന്ന വാർത്തയാണ് വൈറൽ ആവുന്നത് . ആന്ധ്രപ്രദേശിലാണ് ക്ഷേത്രം ഒരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. സന്ദീപ് എന്ന സാമന്തയുടെ ആരാധകനാണ് ഇതിന് പിന്നിൽ.
സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള വിഗ്രഹമാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ ‘ശാകുന്തളം’ ആണ് ക്ഷേത്രം പണിയാന്‍ പ്രചോദനമായതെന്നാണ് ആരാധകന് പറയുന്നത്. ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും നടിയേയും സിനിമകളെയും ഇഷ്ടമാണെന്നും ഇയാൾ കൂട്ടിച്ചേർത്തു. സാമന്തയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങൾ തന്നെ ആകര്‍ഷിക്കാറുണ്ടെന്നും സന്ദീപ് കൂട്ടിച്ചേർത്തു. കൂടാതെ നടിയുടെ 36ാം പിറന്നാൾ ദിവസമായ ഏപ്രിൽ 28 ന് ക്ഷേത്രം തുറക്കുമെന്നും ആരാധകൻ പറയുന്നു.
അതേസമയം ഏപ്രിൽ 14 ന് തിയറ്ററുകളിൽ എത്തിയ ശാകുന്തളം വൻ പരാജയമായിരുന്നു. 65 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 10 കോടി മാത്രമാണ് തിയറ്ററുകളിൽ നിന്നും നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക