തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബെല്ലാരിയിലെ റോഡ് ഷോയിൽ താരമായി രാഹുൽ ഗാന്ധി. ജനങ്ങൾക്ക് മോദിയുടെ 15 ലക്ഷം പോലെയാകില്ല താൻ നൽകുന്ന വാഗ്ദാനങ്ങളെന്ന് രാഹുൽഗാന്ധി പറഞ്ഞു. ബെല്ലാരിയിൽ നടന്ന റോഡ്ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെല്ലാരിയിലെ രാഹുലിന്റെ റോഡ് ഷോ വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിയുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ വലിയ ആരവങ്ങളോടെയാണ് പ്രവർത്തകർ വരവേറ്റത്. കലബർഗി, കൊപ്പൽ എന്നിവിടങ്ങളിലും രാഹുൽ പ്രസംഗിച്ചു. ബെല്ലാരി നഗരത്തിലൂടെ 3 കിലോമീറ്ററോളം രാഹുലിന്റെ തുറന്ന വാഹനത്തെ ജനങ്ങൾ പിന്തുടർന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് സംസ്ഥാനത്തെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. വിവിധ ഘട്ടങ്ങളിലായി ആറ് ദിവസത്തെ പ്രചാരണത്തിനാണ് ഇതോടെ തുടക്കമാകുന്നത്. റോഡ് ഷോ ഉൾപ്പെടെ 22 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക