നടന് ജോണ്‍ കൊക്കനും നടി പൂജാ രാമചന്ദ്രനും ആണ്‍കുഞ്ഞ് പിറന്നതായി റിപ്പോർട്ട്. താരങ്ങൾ തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ പേരും ഇരുവരും പുറത്തു വിട്ടിട്ടുണ്ട്.
കിയാന് കൊക്കന് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.കിയാനെ ഈ ലോകത്തേക്ക് സ്വാഗതമരുളുന്നുവെന്നും പ്രാര്‍ത്ഥനകള്‍ക്ക് എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ടെന്നും ആണ് ജോണ്‍ കൊക്കന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
2019-ലാണ് ജോണ്‍ കൊക്കനും പൂജയും വിവാഹിതരായത്. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ജോൺ മലയാള ചിത്രമായ ടിയാനിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ധനുഷ് നായകനാവുന്ന ക്യാപ്റ്റന്‍ മില്ലറിലാണ് ജോണ്‍ കൊക്കന് അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക