മെഡിക്കൽ സയൻസ് ഇന്ന് ഒരുപാട് പുരോഗമിച്ചു. കാൻസർ ഉൾപ്പെടെ നിരവധി മാരക രോഗങ്ങൾ ഇന്ന് ചിക്ത്സകൾ ലഭ്യമാണ്. എന്നാൽ ഇപ്പോൾ ശാസ്ത്ര മേഖലയെ ഞെട്ടിക്കുന്ന ഒരു പഠനമാണ് പുറത്തു വന്നിരിക്കുന്നത്.
ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് നടത്തിയ പഠനത്തിൽ ആണ് കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ഞെട്ടിപ്പിക്കുന്ന പാർശ്വഫലങ്ങൾ കണ്ടെത്തിയത്. ചില കാൻസർ ചികിത്സകൾ ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഈ അവസ്ഥ കാർഡിയോടോക്സിസിറ്റി എന്നറിയപ്പെടുന്നു. കാൻസർ മരുന്നുകൾ ഹൃദയത്തിന്റെ പമ്പിംഗ് കഴിവിനെ ബാധിക്കുകയും ചിലപ്പോൾ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ കാൻസർ ചികിത്സാ മരുന്നുകൾ ബാധിക്കുന്നത് മൂലം ഹൃദ്രോഗങ്ങളുടെ സാധ്യതയിലേക്ക് നയിക്കുന്ന രക്തത്തിലെ പ്രോട്ടീനുകളെ തിരിച്ചറിഞ്ഞതായി വ്യക്തമാക്കുന്നു. രക്തത്തിൽ അടങ്ങിയിരിക്കുന്ന 33 പ്രോട്ടീനുകൾ ഗവേഷകർ കണ്ടെത്തി. വിവിധ തരത്തിലുള്ള ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ (സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന അവസ്ഥ) എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക