ആരാധകരുടെ പ്രിയ താരമാണ് കാരണമാകാറുണ്ട്വഴിവയ്ക്കാറുണ്ട്. ഷൂട്ടിങ് സെറ്റുകളില്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് സൽമാൻ പറഞ്ഞതായി നടി പലിക് തിവാരിപറഞ്ഞത് ഏറെചർച്ച ആയിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സൽമാൻ.
ഒരു ഇന്റർവ്യൂയിൽ ആണ് സൽമാൻ ഇക്കാര്യം പറഞ്ഞത്. ഷര്‍ട്ട് അഴിച്ചുമാറ്റി സിനിമകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് എതിരെ ഇത്തരം നിലപാടെടുക്കുന്നത് ഇരട്ടത്താപ്പല്ലെ എന്നായിരുന്നു ഇന്റർവ്യൂവിൽ സൽമാനോട് ചോദിച്ചത്.
ഇതിന് മറുപടിയായി “അത് ഇരട്ടത്താപ്പില്ല. മാന്യമായ ഒരു സിനിമ ചെയ്യുമ്പോൾ എല്ലാവരും അത് കുടുംബത്തോടൊപ്പം കാണും. സ്ത്രീ ശരീരം അമൂല്യം ആണ്. അത് മൂടി വയ്ക്കുന്നതാണ് നല്ലത്, എനിക്ക് അത് നന്നായി തോന്നുന്നു. പ്രശ്നം സ്ത്രീകളുടേതല്ല, പുരുഷന്മാരുടേതാണ്. പുരുഷന്മാർ സ്ത്രീകളെ നോക്കുന്ന രീതി, നിങ്ങളുടെ സഹോദരി, നിങ്ങളുടെ ഭാര്യ, നിങ്ങളുടെ അമ്മ. എനിക്കത് ഇഷ്ടമല്ല”, എന്നാണ് സൽമാൻ ഖാൻ മറുപടി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക