നടി പരിനീതി ചോപ്രയും രാഷ്ട്രീയ നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാവുന്നതായി റിപ്പോർട്ട്. മെയ് 13 ന് ഡല്‍ഹിയില്‍ വച്ച് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടക്കും എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.
കഴിഞ്ഞ മാസം മുംബൈയില്‍ വച്ച് ഇരുവരെയും ഒന്നിച്ചു കണ്ടതിനു പിന്നാലെയാണ് ആദ്യമായി അഭ്യൂഹങ്ങള്‍ പരന്നത്. മുംബൈയില്‍ വച്ചു കണ്ടതിനു പിന്നാലെ മറ്റു സ്ഥലങ്ങളില്‍ വച്ചും ആരാധകര്‍ ഇരുവരെയും കണ്ടിരുന്നു. പരിനീതിയുടെ ബന്ധുവും നടിയുമായ പ്രിയങ്ക ചോപ്ര ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ടാകുമെന്ന സംശയത്തിലായിരുന്നു ആരാധകര്‍.
പരിനീതിയും രാഘവും തങ്ങളുടെ ബന്ധം സ്ഥീരീകരിക്കുന്നതിനു മുന്‍പു തന്നെ ഇവര്‍ ഒരുമിച്ചെന്ന കാര്യം ആരാധകര്‍ ഉറപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക