ഷാരൂഖ് ഖാന്റെ മാനേജരായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്നയാളാണ് പൂജ ദദ്ലാനി. ഷാരൂഖിന്റെ പ്രൊഫഷണൽ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതും പൂജയാണ്. താരത്തിനൊപ്പം എല്ലാ ആഘോഷങ്ങളിലും പരിപാടികളിലും സ്ഥിരമായി പൂജയെയും കാണാറുണ്ട്.
പ്രതി വർഷമുള്ള പൂജയുടെ വരുമാനമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വർഷംതോറും 7 മുതൽ 9 കോടി രൂപ വരെയാണ് പൂജയ്ക്ക് വരുമാനമായി ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2012 മുതലാണ് റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിൽ അവർ ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ഷാരൂഖിന്റെ പ്രൊഡക്ഷൻ ടീമിലേക്ക് മാറി.
ഷാരൂഖിന്റെ മറ്റ് ബ്രാൻഡുകൾ, ബിസിനസുകൾ, ക്രിക്കറ്റ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതും പൂജയാണ്. ഷാരൂഖ് ഖാന്റെ മകൻ ആര്യന്റെ മയക്കുമരുന്ന് കേസിന്റെ സമയത്തും പൂജ ദദ്ലാനിയുടെ ഇടപെടലുകൾ സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക