എയർ ഇന്ത്യ ഫ്ലൈറ്റിൽ യാത്രക്കിടെ യുവതിക്ക് തേളിന്റെ കടിയേറ്റതായി പരാതി. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ യാത്രക്കിടെ ആണ് യുവതിക്ക് തേളിന്റെ കടിയേറ്റത്. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ യുവതി ചികിത്സ തേടിയെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ചികിത്സയ്ക്ക് ശേഷം യുവതിയെ ഡിസ്ചാർജ് ചെയ്തെന്നും എയർ ഇന്ത്യ അറിയിച്ചു.
2023 ഏപ്രിൽ 23 ന് ഞങ്ങളുടെ എയർ ഇന്ത്യ 630 വിമാനത്തിൽ ഒരു യാത്രക്കാരിയെ തേൾ കടിച്ച നിർഭാഗ്യകരവുമായ ഒരു സംഭവമുണ്ടായി എന്നും ഞങ്ങളുടെ ഉദ്യോഗസ്ഥർ യുവതിക്കൊപ്പം ആശുപത്രിയിലേക്ക് പോയിരുന്നു എന്നും ഡിസ്ചാർജ് ചെയ്യുന്നതുവരെ ഇവർക്ക് എല്ലാ പിന്തുണയും നൽകിഎന്നും അധികൃതർ അറിയിച്ചു.
അതേസമയം യാത്രക്കാർക്കുണ്ടായ വേദനയിലും അസൗകര്യത്തിലും ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി. എയർലൈൻ പ്രൊട്ടോക്കോൾ പ്രകാരം വിമാനത്തിൽ പരിശോധന നടത്തി അണുനശീകരണ പ്രവൃത്തികൾ നടത്തിയതായും എയർ ഇന്ത്യ അറിയിച്ചു. സംഭവത്തെത്തുടർന്ന്, ഡ്രൈ ക്ലീനിങ് അടക്കമുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നവരോട് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ എയർ ഇന്ത്യ നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക