സംസ്ഥാനത്ത് ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് മാസം 10 വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്.
കേരളത്തിലാകെ തരംഗമായി ‘2018’; ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന് പ്രേക്ഷകർ
മാത്രമല്ല, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും രൂപപ്പെട്ട ചക്രവാതച്ചുഴി രൂപം കൊള്ളുകയും ഇത് ന്യൂനമർദമായി മാറുകയും ചെയ്തേക്കും.
നാളെ മുതൽ മെയ് പത്ത് വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക