സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ തീരുമാനം. ജൂൺ 10 മുതൽ ജൂലൈ 31 വരെയായിരിക്കും നിരോധനം ഏർപ്പെടുത്തുക. നിരോധനം പതിവുപോലെ 52 ദിവസമാക്കണമെന്ന് ഫിഷറീസ് വകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളുടെ അതിർത്തി കടന്നുള്ള പാൽ വിൽപന; യോഗം വിളിക്കാൻ തീരുമാനിച്ച് ദേശീയ ക്ഷീര ബോർഡ്
കഴിഞ്ഞ വർഷവും ജൂൺ 10 മുതൽ ജൂലൈ 31 വരെയായിരുന്നു ട്രോളിംഗ് നിരോധനം. ഈ കാലയളവ് തന്നെ ഇത്തവണയും പിന്തുടരണമെന്നാണ് ശുപാർശ നൽകിയതെന്ന് ഫിഷറീസ് വകുപ്പ് അറിയിക്കുന്നു.
വാട്സാപ്പിൽ അജ്ഞാത മിസ്ഡ് കോൾ! ‘ ‘ജാഗ്രതൈ’
അതേസമയം, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയ ശേഷം മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തുക. കേന്ദ്രസർക്കാറിന്റെ നിർദ്ദേശം 61 ദിവസത്തെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തണമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക