ഇതര സംസ്ഥാനങ്ങളുടെ അതിർത്തി കടന്നുള്ള പാൽ വില്പനയിൽ ദേശീയ ക്ഷീര വികസന ബോർഡ് യോഗം വിളിക്കും.
പാൽ വില്പന വിഷയത്തിൽ ദേശീയ ക്ഷീര വികസന ബോർഡ് ഈ മാസം ക്ഷീര സഹകരണ ഫെഡറേഷൻ മാനേജിങ് ഡയറക്ടർമാരുടെ യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കർണാടക മിൽക്ക് ഫെഡറേഷൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ പാൽ വിൽപന നടത്തുന്നതിനെതിരെ നേരത്തെ തന്നെ മിൽമ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
കെഎംഎഫിന് സർക്കാർ സബ്സിഡി നൽകുന്നതിനാലാണ് വിലകുറച്ച് പാൽ വിൽക്കാൻ സാധിക്കുന്നത്. ഈ ആനുകൂല്യമാണ് ഇതര സംസ്ഥാനങ്ങളിൽ പ്രയോജനപ്പെടുത്തുന്നതെന്നും കേരളം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക