2000 ല്‍ ലണ്ടനില്‍ വെച്ച് താന്‍ മിസ് വേള്‍ഡ് കിരീടം വിജയിച്ചപ്പോള്‍ തന്റെ ഭര്‍ത്താവ് നിക്ക് ജോനാസിന് വെറും ഏഴ് വയസ് മാത്രമായിരുന്നു പ്രായമെന്ന് വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര. യുഎസിലെ വീട്ടിലായിരുന്നു അപ്പോള്‍ നിക്ക് എന്നും താന്‍ മിസ് വേള്‍ഡ് കിരീടം നേടുന്നത് നിക്ക് ടിവിയില്‍ കണ്ടെന്ന് ഭര്‍തൃമാതാവായ ഡെനിസ് ജോനാസാണ് പറഞ്ഞത് എന്നും പ്രിയങ്ക പറയുന്നു.
അതേസമയം തങ്ങള്‍ ഒരുമിക്കണമെന്നത് വിധിയായിരിക്കാമെന്നും പ്രിയങ്ക പറഞ്ഞു. 2018 ഡിസംബര്‍ ഒന്നിനാണ് നിക്കും പ്രിയങ്കയും വിവാഹിതരായത്. രാജസ്ഥാനില്‍ വെച്ച് ഹിന്ദു, ക്രിസ്ത്യന്‍ ആചാരങ്ങല്‍ പ്രകാരമായിരുന്നു വിവാഹം.
2021 ഡിസംബറില്‍ ആണ് ഇരുവര്‍ക്കും മാല്‍തി മേരി ജോനാസ് എന്ന മകള്‍ ജനിച്ചത്. പ്രിയങ്കക്ക് 41 ഉം നിക്ക് ജോനാസിന് 30 വയസാണ് ഇപ്പോള്‍ പ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക