അനേകം ആരാധകരുള്ള കൊറിയന്‍ ഗായിക (കെ-പോപ്പ്) ഹേസൂവിനെ (29) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താരം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തി. മെയ് 20ന് നടക്കുന്ന സംഗീത സദസ്സില്‍ പങ്കെടുക്കാനിരിക്കെയാണ് ഗായികയുടെ അപ്രതീക്ഷിത വിയോഗം.
ഹേസൂ സംഗീത ലോകത്തേക്ക് കടന്നുവരുന്നത് 2019ലാണ്. ദക്ഷിണ കൊറിയയിൽ പ്രശസ്തമായ ‘ട്രോട്ട്’ ഗായികയാണ് ഹേസൂ. ‘മൈ ലൈഫ് ഐ വില്‍’ ആയിരുന്നു പുറത്തിറങ്ങിയ ആദ്യ സിംഗിള്‍ ആല്‍ബം. ഇമ്മോര്‍ട്ടല്‍ സോങ്സ്, ബോസ് ഇന്‍ ദ മിറര്‍ തുടങ്ങിയ ടിവി ഷോകളില്‍ സാനിധ്യം അറിയിച്ചിട്ടുണ്ട്.
സമീപകാലത്ത് ഒട്ടേറെ കെ-പോപ്പ് താരങ്ങളാണ് വിടവാങ്ങിയത്. ഗായകന് മൂണ്‍ബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഈ വർഷം ഏപ്രിലിലാണ്. അദ്ദേഹത്തിന്റെ മരണവും ആത്മഹത്യയാണെന്ന പൊലീസ് വ്യക്തമാക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക