ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാന്റെ മുംബൈയിലെ കൂറ്റൻ ബംഗ്ലാവ് പ്രശസ്തമാണ്. ‘മന്നത്ത്’ എന്നാണ് താരത്തിന്റെ വസതിയുടെ പേര്. കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ കൂറ്റൻ വീടിന്റെ വിസ്തൃതി 27,000 സ്ക്വയർഫീറ്റാണ്. 200 കോടി രൂപയാണ് ഈ വീടിന് ഏകദേശം ചെലവായത്.
ഇത്രയും മുതൽമുടക്കിൽ ഒരുക്കിയ പടുകൂറ്റൻ ബംഗ്ലാവിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് കിംഗ് ഖാന്റെ ഭാര്യ ഗൗരി ഖാൻ തന്നെയാണ്. ബോളിവുഡിലെ മിക്ക സൂപ്പർ താരങ്ങളുടേയും സുന്ദര ഗൃഹങ്ങൾക്ക് പിന്നിലും ഗൗരിയാണ്.
ഇപ്പോഴിതാ ഗൗരി മന്നത്തിന്റെ ഇന്റീരിയർ ഡിസൈനറായ കഥ തുറന്ന് പറയുകയാണ് ഷാരൂഖ് ഖാൻ. ഗൗരി എഴുതിയ മൈ ലൈഫ് ഇൻ എ ഡിസൈൻ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഗൗരി വീടിന്റെ ഇന്റീരിയർ ഡിസൈനിംഗിലേക്ക് കടന്നത് എന്ന താരം പറയുന്നു. ‘അക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അൽപ്പം പണം കയ്യിൽ വന്നപ്പോൾ അതുകൊണ്ട് ഒരു വീട് വാങ്ങാമെന്ന് വിചാരിച്ചു. പക്ഷെ മന്നത്ത് വാസയോഗ്യമാക്കാൻ അത് പുനർനിർമിക്കേണ്ടി വന്നു”- ഷാരൂഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക