സര്‍ക്കാര്‍ സ്കൂളില്‍ ഉച്ചഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് 36 വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം ബാധിച്ചു. ബിഹാറിലെ സരണ്‍ ജില്ലയിലെ സ്കൂളിൽ ആണ് സംഭവം ഉണ്ടായത്. വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് പ്ലേറ്റില്‍ പല്ലിയെ കണ്ടെത്തിയത്.
വ്യാഴാഴ്ച സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ലഭിച്ചപ്പോഴാണ് സംഭവം ഉണ്ടായത്. ഒരു വിദ്യാര്‍ത്ഥി തന്റെ പ്ലേറ്റില്‍ പല്ലിയെ കണ്ടെത്തി ഉടന്‍ തന്നെ ചുമതലയുള്ള അധ്യാപകനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്കൂളില്‍ ഉച്ചഭക്ഷണ സേവനം നിര്‍ത്തിവയ്ക്കുകയായിരുന്നു.
ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥികളെ ഉടന്‍ സദര്‍ ആശുപത്രിയില്‍ എത്തിച്ചു, ഇപ്പോള്‍ അവര്‍ അപകടനില തരണം ചെയ്തു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. 36 വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സുരക്ഷിതരാണെന്നും അപകടനില തരണം ചെയ്തതായും സദര്‍ ആശുപത്രിയിലെ ഡോ.സന്തോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക