സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രം ‘ടൈഗർ 3’യുടെ ചിത്രീകരണത്തിനിടയിൽ സൽമാൻ ഖാന് പരുക്കേറ്റു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. താരത്തിന്റെ ഇടതു തോളിനാണ് പരിക്കേറ്റത്. പരിക്കേറ്റ കാര്യം സൽമാൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
‘ഈ ലോകം മുഴുവന്‍ നിന്റെ തോളില്‍ വഹിക്കുകയാണ് എന്ന് നീ കരുതുമ്പോള്‍, ലോകം എന്നത് വിടു… അഞ്ചു കിലോയുടെ ഡംബല്‍ ഉയര്‍ത്താന്‍ പറ്റുമോ എന്ന് അവന് ചോദിക്കും. ടൈഗറിന് പരുക്കേറ്റു’, എന്നാണ് സല്മാന് ട്വിറ്ററില്‍ കുറിച്ചത്. പരുക്കേറ്റ ചിത്രവും സൽമാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രത്തില്‍ കത്രീന കൈഫ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇമ്രാന് ഹാഷ്മി വില്ലന്‍ വേഷം ചെയ്യുന്ന സിനിമ ഈ വര്‍ഷം നവംബറില്‍ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക