ബേസിൽ ജോസഫ് നായകനായി എത്തിയ “കഠിന കഠോരമീ അണ്ഡകടാഹം” എന്ന ചിത്രം ഒടിടിയിലെത്തി. സോണി ലൈവിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് ബേസിലിന്റെ കഥാപാത്രം പുതിയ ബിസിനസ് തുടങ്ങുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതനായ മുഹസിൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് നിർവഹിച്ചത്.
പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ്. ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക