മനുഷ്യൻ എന്നാണ് ചുംബിക്കാൻ തുടങ്ങിയതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു തീയതി ആർകും അങ്ങനെ എളുപ്പം പറയാൻ സാധിക്കില്ല. എന്നാൽ ഉത്തരം കിട്ടാത്ത ചോദ്യമൊന്നും അല്ല. ഗവേഷകർ അത് കണ്ടുപിടിച്ചു കഴിഞ്ഞു.
ഇപ്പോൾ 4500 വർഷങ്ങൾക്ക് മുമ്പാണ് മനുഷ്യർ പരസ്പരം ആദ്യമായി ചുംബിച്ചത് എന്നാണ് ഗവേഷകർ പറയുന്നത്. ഇതിന് തെളിവും ലഭിച്ചു കഴിഞ്ഞു. മെസോപൊട്ടേമിയൻ കാലഘട്ടത്തിൽ നിന്നാണ് ഇവർക്ക് ഇതിന് തെളിവ് ലഭിച്ചിരിക്കുന്നത്.
അക്കാലത്ത് നിന്ന് കണ്ടെത്തിയ ഒരു കളിമൺ ശിൽപത്തിലെ ലിപികളിൽ നിന്നാണ് ഗവേഷകർ ചുംബന രഹസ്യം കണ്ടെത്തിയത്. ക്യൂണിഫോം ലിപിയിലായിരുന്നു എഴുത്ത്. നിലവിലെ ഇറാഖ്- സിറിയ പ്രദേശത്ത് നിന്നാണ് ശിൽപം ലഭിച്ചത്. ഇണകളായ സ്ത്രീയും പുരുഷനും പരസ്പരം ആലിംഗനം ചെയ്ത് ചുംബിക്കുന്നതാണ് ശിൽപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക