തിരുവനന്തപുരം: 2000 രൂപ നോട്ടുകൾ സ്വീകരിക്കാതെ ബവ്കോ ഔട്ട്ലെറ്റുകൾ. ഉപഭോക്താക്കളുടെ കൈയിൽ നിന്ന് 2000 രൂപ നോട്ടുകൾ സ്വീകരിക്കരുതെന്ന് നിർദേശം നൽകി. ഷോപ്പ് ഇൻ ചാർജുമാർാക്കാണ് നിർദേശം.
രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം റിസർവ് ബാങ്ക് നിർത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബവ്കോ ഔട്ട്ലെറ്റുകളിൽ ഈ നടപടി. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് ആർ ബി ഐയുടെ തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ബാങ്കുകൾക്ക് ആർ.ബി.ഐ
നിർദേശം നൽകി.
നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ വിനിമയം നടത്തം. മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. 2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് പുതിയ 2,000 രൂപാ നോട്ടിന്റെ വരവ്. എന്നാൽ, 2000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവിൽ നിർത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക