അസമിലെ ഗവൺമെന്റ് സ്കൂളുകളിൽ അധ്യാപകർക്ക് ജീൻസിനും ലെഗ്ഗിംഗ്സും ധരിക്കുന്നതിൽ വിലക്ക്. പുതിയ ഡ്രസ്സ് കോഡ് സംബന്ധിച്ച വിജ്ഞാപനം സർക്കാർ ശനിയാഴ്ച ആണ് പുറത്തിറക്കിയത്. സ്കൂളുകളിലെ പുരുഷ സ്ത്രീ അധ്യാപകർ ഇനി മുതൽ ടീ ഷർട്ട്, ജീൻസ്, ലെഗ്ഗിംഗ്സ് തുടങ്ങിയവ ധരിക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
‘അധ്യാപകർ മാന്യതയുടെ മാതൃകയായിരിക്കണമെന്നാണ് കരുതുന്നത്. പ്രത്യേകിച്ചും ചുമതലകൾ നിർവഹിക്കുന്ന സമയങ്ങളിൽ. അതിനാൽ ഡ്രസ് കോഡ് പാലിക്കേണ്ടത് അത്യാവശ്യമാണ്. അധ്യാപകർ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ചിലപ്പോൾ പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത കാര്യമായിരിക്കും. അതിനാൽ ജോലിസ്ഥലത്തെ മാന്യത, പ്രൊഫഷണലിസം, ജോലിയുടെ ഗൗരവം എന്നിവ പ്രകടമാക്കാൻ സാധിക്കുന്ന ഒരു ഡ്രസ് കോഡ് പാലിക്കേണ്ടത് അത്യാവശ്യമാണ്’ എന്നാണ് സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ വിജ്ഞാപനത്തിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക