ദേശീയ തലസ്ഥാനത്തെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി പോലീസ് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായി ബജ്റംഗ് പൂനിയ വ്യകതമാക്കി.
ചെന്നൈ സൂപ്പർ കിംഗ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം കാണാനെത്തിയ ഗുസ്തി താരങ്ങൾ സ്റ്റേഡിയത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകവെയായിരുന്നു വെളിപ്പെടുത്തൽ. ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് ബജ്റംഗ് പൂനിയയുടെ നേതൃത്വത്തിൽ താരങ്ങൾ സ്റ്റേഡിയത്തിന് പുറത്ത് ഒത്തുകൂടിയിരുന്നു.
ഡൽഹി ക്യാപിറ്റൽസ്- ചെന്നൈ സൂപ്പർ കിംഗ്സ് (CSK) മത്സരത്തിനുള്ള ടിക്കറ്റുകൾ ഗുസ്തി താരങ്ങൾ വാങ്ങിയിരുന്നതായി ബജ്റംഗ് പൂനിയ പറഞ്ഞു. എന്നിട്ടും അവരെ സ്റ്റേഡിയത്തിൽ കയറാൻ അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ കൈവശം ടിക്കറ്റ് ഉണ്ടായിരുന്നു, ഞങ്ങൾ മത്സരം കാണാൻ പോകുകയായിരുന്നു, പക്ഷേ പോലീസ് ഞങ്ങളെ തടഞ്ഞു, എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയേണ്ടതുണ്ട്” എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക