എല്ലാവരുടെയും ഇഷ്ട വിദേശ ഭക്ഷണമാണ് ബർഗർ. ഒരു അമേരിക്കൻ റെസ്റ്റോറന്റിൽ ഒരുക്കിയ വെറെറ്റി ബർഗറിന്റെ വാർത്തയാണ് ജനശ്രദ്ധ നേടുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും വിലയേറിയ ഈ ചീസ് ബർഗറിന് 700 ഡോളർ (57,987) രൂപ വിലവരും. ‘ഡ്രൂറി ബിയർ ഗാർഡൻ’ എന്ന റെസ്റ്റോറന്റാണ് ഈ അസാധാരണ ബർഗറുമായി രംഗത്ത് എത്തിയിരിക്കുന്നത്. ‘ഗോൾഡ് സ്റ്റാൻഡേർഡ് ബർഗർ’ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.
ഇതിന് ഇത്രയും വില വരാൻ കാരണമുണ്ട്. ഇത് പാചകം ചെയ്യുന്നത് ഐറിഷ് ചെഡ്ഡാർ ചീസ്, ഇറ്റാലിയൻ ബ്ലാക്ക് ട്രഫിൾ, ഇറ്റാലിയൻ കാവിയാർ, ലോബ്സ്റ്റർ മാംസം, വൈൽഡ്ഫ്ലോർ ബേക്കറി ബ്രിയോഷ് ബൺ തുടങ്ങിയ അപൂർവ ഭക്ഷണ പാതാർത്ഥങ്ങൾ ഉപയോഗിച്ചാണ്. ഇതിനെല്ലാം പുറമേ ഭക്ഷ്യയോഗ്യമായ സ്വർണ്ണ ഇലകളും ഇതിന്റെ ചേരുവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക