എല്‍.ഇ.ഡി ടി.വി, ടാബ്ലെറ്റുകള്, സ്മാര്‍ട്ട്ഫോണുകള്‍, എന്നിവയില്‍നിന്നൊക്കെ ബഹിര്‍ഗമിക്കുന്ന ബ്ലൂ ലൈറ്റ് കണ്ണുകളെയും ചർമത്തിനെയും ഹാനികരമായി ബാധിക്കുമെന്ന് വിദഗ്ധര്‍. ഇത്തരം ഉപകരണങ്ങള്‍ പുറന്തള്ളുന്ന ഈ റേഡിയേഷനുമായുള്ള സമ്പര്‍ക്കം ചര്‍മത്തിന് പൊള്ളലും, അലര്‍ജിയും, ചുവപ്പുനിറവും, അകാലവാര്‍ദ്ധക്യവും ഉണ്ടാകാൻ കാരണമാകും.
ഇന്ത്യൻ ജനതയുടെ ഡിജിറ്റല്‍ സ്ക്രീന്‍ ഉപയോഗസമയം അമേരിക്കക്കാരേയും ചൈനക്കാരേയുംകാള് കൂടുതലാണെന്നാണ്റിപ്പോർട്ട്. നമ്മുടെ ചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള ശക്തിയുണ്ട് ബ്ലൂ ലൈറ്റുകൾക്ക്. കേവലം ഒരു മണിക്കൂര്‍ ഈ വെളിച്ചവുമായി സമ്പര്‍ക്കം ഉണ്ടായാല്‍ത്തന്നെ ചര്‍മത്തിൽ നിരവധി പ്രശ്നനങ്ങൾ ഉണ്ടാകുമെന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നത്. ഹൈപ്പര്‍പിഗ്മന്റേഷന്‍, ചര്‍മത്തില്‍ പുള്ളികള്‍ വീഴുന്നത്, ടാനിങ് സംഭവിക്കുന്നത് മുതലായ കാര്യങ്ങള്‍ക്കും സാധ്യതയുണ്ട്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഡെര്‍മറ്റോളജിയുടെ വൈസ് പ്രസിഡന്റും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റുമായ ഡോ.കൗശിക് ലഹിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശരീരത്തില്‍ ‘ഓക്സിഡേറ്റീവ് ഡാമേജ്’ ഉണ്ടാക്കുന്നതിന് പ്രധാനഘടകമാണ് ബ്ലൂ ലൈറ്റ്. ഓക്സിഡേറ്റീവ് ഡാമേജിൽ കൂടുതല്‍ അസ്ഥിരമായ തന്മാത്രകള് സൃഷ്ടിക്കപ്പെടുമെന്ന് ഹൈദരാബാദ് കിംസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡെര്മട്ടോളജിസ്റ്റ് ഡോ. ജാനകി കെയ യലമാഞ്ചിലി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക