മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്ത് വിട്ടു. മോഹൻലാലിന്റെ പിറന്നാൾ ദിവസമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോട കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ആരാധകരിൽ വലിയ ആവേശം കൂടിയാണ് മലൈക്കോട്ടൈ വലിബൻ ഫസ്റ്റ് ഗ്ലിംപ്സ് സൃഷ്ടിച്ചിരിക്കുന്നത്.
രാജസ്ഥാന് പ്രധാന ലൊക്കേഷനാക്കുന്ന ചിത്രത്തിന്റെ രാജസ്ഥാന് ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. ചെന്നൈ ഷെഡ്യൂള്‍ ആണ് പൂര്‍ത്തിയാവാനുള്ളത്. ചിത്രത്തിന്റെ നേരത്തേ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷപ്രീതി നേടിയിരുന്നു.
ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. ഉലകനായകൻ കമൽഹസൻ മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതെല്ലാം അഭ്യൂഹങ്ങൾ മാത്രമായിരുന്നു. ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യുഹങ്ങളാണ് നിലനിൽക്കുന്നത്. കാന്താര നായകൻ റിഷഭ് ഷെട്ടി ലിജോ ജോസ് ചിത്രത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക