മലയാളത്തിലെ എക്കാലത്തെയും മികച്ച കോംബോയിൽ ഒന്നാണ് മോഹൻലാലും ശ്രീനിവാസനും. നിരവധി സിനിമകളാണ് രണ്ടുപേരും ഒരുമിച്ച് ചെയ്തിട്ടുള്ളത്. ദാസനും വിജയനും ഇന്നും മലയാളികളുടെ മനസ്സിൽ നിലനില്കുന്നതിനു കാരണവും ഇവരുടെ അഭിനയ മികവാണ്.
എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇരുവരും തമ്മിൽ ഒരുമിക്കുന്ന ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഈയൊരു സാഹചര്യത്തിൽ ഇരുവരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് പ്രേക്ഷകർക്കും തോന്നിത്തുടങ്ങിയിരുന്നു. അതിനിടയിലാണ് മോഹൻലാലിനെതിരെ വിവാദ പ്രസ്താവനയുമായി ശ്രീനിവാസൻ രംഗത്തെത്തിയതും. മോഹന്ലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിന്റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ടെന്നുമാണ് കുറച്ച് നാളുകൾക്ക് മുമ്പ് ശ്രീനിവാസന് പറഞ്ഞത്. മരിക്കും മുമ്പ് എല്ലാം തുറന്ന് എഴുതുമെന്നും ശ്രീനിവാസന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തോടുള്ള സ്നേഹത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മോഹൻലാലിനെ ഇഷ്ടമാണെന്നും വെറുക്കാൻ ഇതുവരെ കാരണങ്ങൾ ഉണ്ടായിട്ടില്ലെന്നും പറയുകയാണ് ശ്രീനിവാസൻ. തനിക്ക് ഇനിയും മോഹൻലാലിനൊപ്പം സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും ശ്രീനിവാസൻ പറയുന്നു.
‘മോഹൻലാലുമൊത്തൊരു ചിത്രത്തിന് ആഗ്രഹമുണ്ട്. മോഹൻലാലിനെ ഇഷ്ടമാണ്. വെറുക്കാൻ ഇതുവരെ കാരണങ്ങളൊന്നും ഉണ്ടായിട്ടില്ല. മോഹൻലാലിന്റെ കൂടെ സിനിമകൾ ചെയ്യുമ്പോൾ സ്ക്രിപ്റ്റ് വായിച്ചിട്ട് അഭിപ്രായം പറയാറുണ്ട്. അത് സിനിമയ്ക്ക് ഉപകാരപ്പെടാറുമുണ്ട്. ഞങ്ങൾ തമ്മിലുള്ള സിനിമയ്ക്ക് വേണ്ടി എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രിയദർശന് ആഗ്രഹമുണ്ട്. സത്യൻ അന്തിക്കാടിന് എപ്പോഴും അതാണ് ഇഷ്ടം. പക്ഷെ പ്ലാൻ ഒന്നും ഇട്ടിട്ടില്ല. പ്രിയന് ഒരു പ്ലാനുണ്ട്. വിനീതിന് വളരെ ആഗ്രഹമുണ്ട്. ചിലപ്പോൾ അതായിരിക്കാം ആദ്യം നടക്കുന്നത്’, ശ്രീനിവാസൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക