തിരുവനന്തപുരം: ആറ്റിങ്ങലിൽ 14 വയസ്സുള്ള വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നഴ്സ് അറസ്റ്റിൽ. ചിറയിൻകീഴ് കൂട്ടുംവാതുക്കൽ അയന്തിയിൽ സ്വദേശി ശരത്തിനെയാണ് ആറ്റിങ്ങൽ പെലീസ് അറസ്റ്റ് ചെയ്തത്. വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ് ശരത്.
ഈ മാസം 12ന് ഉച്ചയ്ക്ക് 12:30 ഓടെ സ്കൂളിൽ നിന്നും യൂണിഫോം വാങ്ങി പുറത്തിറങ്ങിയ കുട്ടിയെ ബൈക്കിൽ നിർബന്ധിച്ച് കയറ്റി പാറക്കുളത്തിൽ എത്തിച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് കുട്ടി വീട്ടിൽ അറിയിക്കുകയും അച്ഛനൊപ്പം എത്തി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും തുടർന്നുള്ള അന്വേഷണത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.`
പ്രതികരിക്കാൻ ഇവിടെ എഴുതുക