ലോകത്ത് ഭൂരിഭാഗം മധ്യവയസ്ക്കരെയും ബാധിക്കുന്ന ഒരു പ്രധാന ആശങ്കയാണ് പ്രമേഹം. ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ (ഐഡിഎഫ്) റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 537 ദശലക്ഷം മുതിർന്നവർക്ക് പ്രമേഹമുണ്ട്. 2030 ഓടെ ഇനിയും ഉയർന്ന് 643 ദശലക്ഷമായി മാറുമെന്ന് പ്രവചിക്കപ്പെടുന്നു. പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. പാൻക്രിയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുമ്പോഴോ ശരീരം ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ നന്നായി ഉപയോഗിക്കാതിരിക്കുമ്പോഴോ ആണ് ഈ രോഗാവസ്ഥ ഉടലെടുക്കുന്നത്.
പ്രമേഹമുള്ളവർ ഉയർന്ന കലോറി അല്ലെങ്കിൽ മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാൻ വിദഗ്ധർ നിര്ദേശിക്കാറുണ്ട്. എന്നാൽ, പ്രമേഹമുള്ളവർക്ക് ഇടയിൽ മുന്തിരിയെ ചൊല്ലി പല സംവാദങ്ങളും എപ്പോഴും നടക്കാറുണ്ട്. പ്രമേഹമുള്ളൊരാൾക്ക് മുന്തിരി കഴിക്കാമോ എന്നതാണ് എല്ലാവരുടെയും സംശയം ചോദ്യം?. മുന്തിരിയിൽ ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, അവശ്യ പോഷകങ്ങൾ എന്നിവയുണ്ട്.
ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിൻ സിയുടെയും കേന്ദ്രമാണ് മുന്തിരി. യുഎസ്ഡിഎ പ്രകാരം 100 ഗ്രാം മുന്തിരിപ്പഴത്തിൽ 3.6 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായകമാണ്.
മുന്തിരിയിലെ ഉയർന്ന ആന്റിഓക്സിഡന്റ് ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയ്ക്കെതിരെ പോരാടുന്നതിന് സഹായിക്കുന്നു. മുന്തിരി, സന്ധി വേദനകൾ ഒഴിവാക്കാൻ സഹായിച്ചേക്കാമെന്നും പഠനങ്ങൾ പറയുന്നു.
യുഎസ്ഡിഎ ഡാറ്റ പ്രകാരം 100 ഗ്രാം മുന്തിരിപ്പഴത്തിൽ 196 മി.ഗ്രാം പൊട്ടാസ്യം കാണപ്പെടുന്നുണ്ട്. അവയിലെ ഉയർന്ന പൊട്ടാസ്യം ഉള്ളടക്കവും കുറഞ്ഞ അളവിലുള്ള സോഡിയവും നിർജലീകരണം തടയാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക