ഇൻഡോർ: കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതിനും 23 കാരനായ യുവാവിനെ അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം കണ്ടതിന് ശേഷം യുവാവും യുവതിയും വഴക്കിട്ടതെന്നും പിന്നീടാണ് യുവതി പരാതിയുമായി എത്തിയതെന്നും പൊലീസ് പറഞ്ഞു. നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇരുവരും അടുപ്പമായ ശേഷം പരാതിക്കാരി ഇയാളോടൊപ്പം താമസിക്കുകയായിരുന്നു. എന്നാൽ യുവാവ് മതം മാറാൻ സമ്മർദ്ദം ചെലുത്തുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി വ്യക്തമാക്കി. താനും യുവാവും അടുത്തിടെ ‘ദി കേരള സ്റ്റോറി’ കാണാൻ പോയിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. സിനിമ കണ്ടതിന് ശേഷം ഇരുവരും വഴക്കിടുകയും കാമുകൻ തന്നെ ആക്രമിച്ച ശേഷം ഉപേക്ഷിച്ചുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക