വരും മാസങ്ങളിൽ വരാനിരിക്കുന്ന ഈ എൽ നിനോ പ്രതിഭാസം ലോകതാപനിലയെ കുത്തനെ കൂട്ടുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ലോക കാലാവസ്ഥാ ഗവേഷണ കേന്ദ്രം തയാറാക്കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന വന്നത്. ജൂലൈ മാസത്തോടെ ആരംഭിച്ച് സെപ്റ്റംബർ മാസത്തോടെ എൽ നിനോ അവസാനിയ്ക്കാൻ 60 ശതമാനം സാധ്യതയുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
എൽ നിനോ എന്നാൽ ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഭൂമിയിൽ അനുഭവപ്പെടുന്ന സവിശേഷ കാലാവസ്ഥയാണ്. ഭൂമിയിൽ നിലവിലുള്ള മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ഗതിയും ദിശയും കാലവും മാറ്റാൻ കെൽപ്പുള്ളതാണ് ഈ പ്രതിഭാസം. എൽനിനോ നീണ്ടു നിൽക്കുന്നത് ഏതാനും മാസങ്ങളിലേക്കാണെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ലോകത്തെ നിലവിലുള്ള കാലാവസ്ഥാ താപനില വ്യവസ്ഥകളെ തന്നെ ഒന്നടങ്കം മാറ്റിമറിക്കുമെന്നാണ് ഗവേഷകർ ഭയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക