തെലുങ്കിലെ യുവ താരത്തില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് നടി ഹൻസിക പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നെന്ന് വ്യക്തമാക്കിയെങ്കിലും നടി ആ നടൻ ആരെന്ന് വെളിപ്പെടുത്തിയില്ലെന്നായിരുന്നു പുറത്തു വരുന്ന വാര്‍ത്തകള്‍.
ഇക്കാര്യത്തില്‍ പ്രതികരണമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അങ്ങനെ ഒരിക്കലും താൻ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് ഹൻസിക പറയുന്നത്. ട്വിറ്ററിലൂടെ ആണ് താരത്തിന്റെ പ്രതികരണം.
ഇങ്ങനെ ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധികരിക്കാതിരിക്കൂവെന്നുമാണ് താരം ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നത്. ഹൻസിക മൊട്വാനിയുടെ വിവാഹം കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍ കതൂരിയാണ് ഹൻസികയുടെ വരൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക