മലയാളി സ്റ്റാർട്ടപ്പ് കമ്പനിയായ ജെൻ റോബോട്ടിക്സ് സ്ഥാപകർ ഫോർബ്സ് 30 അണ്ടർ 30 ഏഷ്യ പട്ടികയിൽ ഇടംപിടിച്ചു.ജെൻ റോബോട്ടിക്സിന്റെ സ്ഥാപകരായ അരുൺ ജോർജ്,നിഖിൽ എൻ പി,എം കെ വിമൽ ഗോവിന്ദ്, റാഷിദ് കെ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചത്.
2018 ൽ കേരള ഗവൺമെന്റിന്റെ സഹകരണത്തോടെ തുടങ്ങിയ സ്റ്റാർട്ട് അപ്പ് കമ്പനിയായ ജെൻ റോബോട്ടിക്സ് ഇന്ന് ലോകത്തെ തന്നെ അറിയപ്പെടുന്ന റോബോട്ടിക്സ് കമ്പനികളിൽ ഒന്നാണ്. സാങ്കേതികവിദ്യയിലൂടെ രാജ്യത്തെ ശുചിത്വ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ഈ നേട്ടം.
ഞങ്ങളുടെ ഇന്നൊവേഷൻ അംഗീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഫോർബ്സ് 30 അണ്ടർ 30 ഏഷ്യ പട്ടികയിൽ ഇടം പിടിക്കാൻ ആയത് അതിനുള്ള ഉദാഹരണമാണെന്നും ജെൻ റോബോട്ടിക്സിന്റെ സി. ഇ.ഒ. എം.കെ വിമൽ ഗോവിന്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക