സാമൂഹ്യമാധ്യമങ്ങളിലെ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഇൻഫ്ലുൻസർമാരുടെ സാമ്പത്തിക
സ്ഥിതി. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരുടെ ഇടയിൽ ശ്രദ്ധേയമായ താരങ്ങളിലൊരാളാണ് ‘ടക്കർ ബഡ്സിനെന്ന’ ഗോൾഡൻ റിട്രീവർ നായ. ഈ നായ പ്രതിവർഷം സമ്പാദിക്കുന്നത് ഒരു മില്യൺ ഡോളിലധികമാണ്. അതായത് ഏകദേശം എട്ട് കോടി ഇന്ത്യൻ രൂപ.
പോർട്രെയിറ്റ് കമ്പനിയായ പ്രിന്റഡ് പെറ്റ് മെമ്മറീസ് നടത്തിയ ഗവേഷണമനുസരിച്ച്, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരുടെ ലോകത്ത് ടക്കർ ബഡ്സിന് സ്ഥാനം ഒന്നാമതാണ്. നായയുടെ രണ്ട് വയസ്സ് മുതൽ സ്പോൺസർ ചെയ്ത പരസ്യങ്ങളിൽ നിന്ന് മാത്രം ലക്ഷങ്ങളാണ് സമ്പാദിച്ചത്.
‘യൂടൂബ്-പെയ്ഡ് പോസ്റ്റ് 30 മിനിറ്റ് പ്രീ-റോളിന് 40,000 മുതൽ 60,000 യു.എസ് ഡോളർ വരെയാകും തുക.’ ഇൻസ്റ്റഗ്രാമിൽ, ഞങ്ങൾ മൂന്ന് മുതൽ എട്ട് സ്റ്റോറികൾക്കൊണ്ട് മാത്രം ഏകദേശം 20,000 ഡോളർ വരെ ഉണ്ടാക്കുന്നു.” ടക്കറിന്റെ ഉടമയായ കോർട്ട്നി ബഡ്സിൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക