ഇന്ന് സിനിമയില്‍ ഒരു യൂസ് ആന്‍ഡ് ത്രോ മനോഭാവം ആണെന്ന് നടന് സലിം കുമാര്‍. ജീവിക്കാന്‍ ഒരു ജോലി കണ്ടെത്തിയിട്ട് മാത്രമേ സിനിമയിലേക്ക് വരാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നത്തെ കാലത്ത് സിനിമ ഒരു സ്വപ്ന ലോകം ഒന്നുമല്ല. ആര്‍ക്ക് വേണമെങ്കിലും സിനിമയില്‍ അഭിനയിക്കാം. പണ്ടായിരുന്നു ചാന്‍സ് ചോദിച്ച് നടക്കാന്‍ കഷ്ടപ്പാട്. ഇന്ന് അല്പം കഴിവ് മതി സിനിമയില്‍ അഭിനയിക്കാന്‍. ചിലപ്പോള്‍ കഴിവ് ഇല്ലങ്കില്‍ പോലും അഭിനയിക്കാം,’ സലിം കുമാര്‍ പറഞ്ഞു.
സിനിമയില്‍ പിടിച്ചുനില്ക്കാന് പാടാണെന്നും സിനിമ മേഖലയില്‍ ഇപ്പോള്‍ യൂസ് ആന്‍ഡ് ത്രോ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒരു ജോലിയാക്കി കാണരുതെന്നും മറ്റൊരു ജോലി കണ്ടെത്തിയിട്ട് മാത്രമേ സിനിമയില്‍ എത്താവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ് വുഡ്സ്ന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക