ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പിന്തുടരുന്ന ചില രീതികള്‍ ആര്‍ത്തവത്തെയും ശരീരത്തേയും അനാരോഗ്യത്തിലേക്ക് എത്തിക്കാറുണ്ട്. ഇതില്‍ ഒന്നാണ് ആർത്തവ സമയത്തെ പാടുകളുടെ ഉപയോഗം.
സാനിറ്ററി നാപ്കിനുകളാണ് ഇന്നത്തെ കാലത്ത് മിക്കവാറും സ്ത്രീകള്‍ ആർത്തവത്തെ കൂടുതല്‍ ഉപയോഗിയ്ക്കുന്നവയെന്ന് പറയാം. മെന്‍സ്ട്രല്‍ കപ്പ്, ടാമ്പൂണുകള്‍ തുടങ്ങിയവയുണ്ടെങ്കിലും കൂടുതല്‍ ഉപയോഗിക്കുന്നത് സാനിറ്ററി പാഡുകള്‍ തന്നെയാണ്. ബ്ലീഡിംഗ് കൂടുതലാണെങ്കിലും കുറവെങ്കിലും നാല് മണിക്കൂര്‍ ഇടവിട്ട് പാഡുകള്‍ മാറ്റണം. ഇതല്ലെങ്കില്‍ പല പ്രശ്നങ്ങളിലേക്കും കൊണ്ട് എത്തിക്കും.
നീണ്ട സമയം പാഡുകള്‍ ഉപയോഗിയ്ക്കുന്നത് ലുക്കോറിയ അഥവാ വെള്ളപോക്ക് ഉണ്ടാക്കും. അതായത് വൈറ്റ് ഡിസ്ചാര്‍ജ്. സ്ത്രീകള്‍ക്കിത് പല അസ്വസ്ഥതകള്‍ക്കും കാരണമാകും. വൈറ്റ് ഡിസ്ചാര്‍ജിന് കാരണങ്ങള്‍ പലതാണെങ്കിലും നീണ്ട നേരം ഒരു സാനിറ്ററി പാഡ് തന്നെ ധരിയ്ക്കുന്നതും ഇതിന് ഒരു പ്രധാന കാരണമാണ്.
സ്വകാര്യ ഭാഗത്ത് ചൊറിച്ചിലിനും അണുബാധയ്ക്കുമുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് നീണ്ട സമയത്തേക്ക് ഒരു പാഡ് തന്നെ വെയ്ക്കുന്നത്. ഫംഗല്‍, യീസ്റ്റ്, ബാക്ടീരിയല്‍ അണുബാധകള്‍ക്ക് സാധ്യതയേറെയാണ്. പ്രത്യേകിച്ചും ആര്‍ത്തവ കാലത്ത് ഇത്തരം അണുബാധകള്‍ വരാന്‍ സാധ്യത കൂടുതലാണ്. ഒപ്പം സാനിറ്ററി പാഡിന്റെ കാര്യത്തില്‍ കൃത്യമായ വൃത്തി പാലിച്ചില്ലെങ്കില്‍ അണുബാധാ സാധ്യതകളേറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക